ശരീരപരിപാലനത്തിന് വേണ്ടി ചെയ്യുന്ന പരിശ്രമങ്ങൾ വളരെയധികം പ്രാധാന്യമുള്ള പല്ലിന്റെ കാര്യത്തിൽ പലരും കാണിക്കാറില്ല. പല്ലിന്റെ സംരക്ഷണത്തിന് അമിത തോതിൽ പഞ്ചസാര അടങ്ങിയ കൃത്രിമ പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക.
ഭക്ഷണ ശേഷം ആപ്പിൾ, തണ്ണിമത്തൻ എന്നിവ കഴിക്കുന്നത് പ്ലേക്കും മോണകളിൽ നിന്ന് രക്തം പൊടിയുന്നതും തടയാൻ സഹായിക്കും. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. പതിവായി പല്ലുകൾ ഫ്ലോസ് ചെയ്യുക.
കട്ടിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പല്ലിന്റെ ആകാരവും ഉറപ്പും ക്ഷയിക്കാൻ കാരണമായേക്കാം. പുകവലിയും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും പല്ലിന്റെ സ്വാഭാവിക നിറത്തെ സാരമായി ബാധിക്കുകയും മോണരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
പല്ലുകൾ തമ്മിൽ കൂട്ടി ഉരയ്ക്കുന്ന ശീലം ഒഴിവാക്കുക. മധുരം കഴിച്ചതിന് ശേഷം വായ നന്നായി കഴുകുക. അമിതമായി പല്ല് തേയ്ക്കുക വഴി പല്ലിന്റെ ഇനാമൽ കേടാകാൻ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളിൽ ടൂത്ത് ബ്രഷ് മാറ്റുക.