കൊച്ചി: കൊവിഡ് ഭീതിമൂലം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങളെ കൈവിടുകയും സ്വകാര്യവാഹന ഉപയോഗം കൂട്ടുകയും ചെയ്‌തതോടെ, പെട്രോൾ വില്പനയിൽ വൻ വർദ്ധന. പ്രതിദിനം 88,380 ടൺ പെട്രോളാണ് മാർച്ചിൽ വിറ്റഴിഞ്ഞത്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച വില്പനയാണിത്. 2020 മാർച്ചിനേക്കാൾ 27.1 ശതമാനം വർദ്ധനയും കഴിഞ്ഞമാസത്തെ ഡിമാൻഡിലുണ്ടായി. അതേസമയം, ഫെബ്രുവരിയെ അപേക്ഷിച്ച് വർദ്ധന 0.4 ശതമാനമാണ്.