tcs

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ 14.9 ശതമാനം വളർച്ചയോടെ 9,246 കോടി രൂപയുടെ ലാഭം നേടി. തൊട്ടുമുമ്പത്തെ പാദത്തേക്കാൾ (ഒക്‌ടോബർ-ഡിസംബർ) 6.3 ശതമാനം അധികവുമാണിത്. വാർഷികാടിസ്ഥാനത്തിൽ കഴിഞ്ഞപാദ വരുമാനം 9.4 ശതമാനം ഉയർന്ന് 43,705 കോടി രൂപയായി. പാദാധിഷ്‌ഠിത വളർച്ച 4.2 ശതമാനമാണ്.

ഡോളർ നിരക്കിൽ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 598.9 കോടി ഡോളറിലെത്തി. യൂറോപ്പ്, നോർത്ത് അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളാണ് വരുമാനത്തിൽ മുഖ്യപങ്കും സംഭാവന ചെയ്‌തതെന്ന് കമ്പനി വ്യക്തമാക്കി.