infosys

കൊച്ചി: ബംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ്, നിക്ഷേപകരിൽ നിന്ന് ഓഹരി തിരികെവാങ്ങാൻ (ബൈബാക്ക്) ആലോചിക്കുന്നു. 10,000 കോടി മുതൽ 12,000 കോടി രൂപവരെയുള്ള ഓഹരി ബൈബാക്കാണ് ഡയറക്‌ടർ ബോർഡ് ആലോചിക്കുന്നത്. ഓഹരിയൊന്ന് 1,650-1670 രൂപ നിരക്കിലായിരിക്കും ബൈബാക്ക്. ഇന്നലെ വ്യാപാരാന്ത്യം ഇൻഫോസിസിന്റെ ഓഹരിവിലയുള്ളത് 1,425 രൂപയിലാണ്. 2017-18ൽ 13,000 കോടി രൂപയുടെയും 2019ൽ 8,260 കോടി രൂപയുടെയും ബൈബാക്ക് കമ്പനി നടത്തിയിരുന്നു. 2017 മുതൽ ഇതിനകം ടി.സി.എസ്., വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ് എന്നീ മുൻനിര ഐ.ടി കമ്പനികളും ബൈബാക്ക് നടത്തിയിട്ടുണ്ട്.