mullappally

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംഘടനാതലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് സൂചിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സമഗ്രമായ മാറ്റം വേണമെന്ന കെ സുധാകരന്റെ വിമർശനം പോസിറ്റീവായി എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം തനിക്കുമുണ്ടെന്നും, പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി പുനഃസംഘടനയില്‍ നേരത്തെ തന്നെ തൃപ്തനല്ലായിരുന്നു. കുറ്റമറ്റ രീതിയിലുള്ള പുനഃസംഘടനയായിരുന്നു ആഗ്രഹിച്ചിരുന്നത്. പലയിടങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് അത് നടക്കാതെ പോയതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

നിയോജക മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന കെ പി സി സി ഭാരവാഹികളില്‍ പലരും പരാജയമായിരുന്നെന്നും, ഇവരെ ഒഴിവാക്കി കാര്യക്ഷമതയുളളവരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കെ സുധാകരന്റ ആവശ്യം.