ലണ്ടൻ: ലോകത്തിലെ ഏറ്റവും നീളമുള്ള മുയലിനെ കള്ളൻ മോഷ്ടിച്ചു. 129 സെന്റീമീറ്റർ നീളവുമായി 2010ൽ ഗിന്നസ് റെക്കോഡ് നേടിയ ഡാരിയസിനെ വോർസെസ്റ്റർഷയറിലെ വീടിനോടു ചേർന്നുള്ള കൂട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം കള്ളൻ മോഷ്ടിച്ചതെന്ന് ഉടമയായ ആനെറ്റ് എഡ്വാഡ്സ് പറയുന്നു. ഡാരിയസിനെ വളരെയധികം സ്നേഹിക്കുന്ന ആനെറ്റ് തന്റെ മുയലിനെ തിരികെ ഏൽപ്പിച്ചാൽ 1,000 പൗണ്ട് സമ്മാനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രായക്കൂടുതലുള്ളതിനാൽ ഡാരിയസിന് ഇനി മക്കളുണ്ടാകില്ലെന്നും ആനെറ്റ് പറഞ്ഞു.
ഏപ്രിൽ 10നും 11നുമിയിൽ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡാരിയസിന്റെ അമ്മയുടെ പേരിലായിരുന്നു നേരത്തെ ഏറ്റവും വലിയ മുയലെന്ന ഗിന്നസ് റെക്കോഡ്.