marakkar-movie

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ണില്‍ എന്റെ ഗാനം' ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹൻ, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ്. റോണി റാഫേല്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ് വീഡിയോയില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യർ, പ്രഭു, നെടുമുടി വേണു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് ,അർജ്ജുൻ സർജ, സുനില്‍ ഷെട്ടി, മുകേഷ്, സിദ്ദിഖ് , മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. റിലീസിന് മുമ്പേ തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.