vishnu-vishal

തമിഴ് ചലച്ചിത്ര താരം വിഷ്ണു വിശാലിന്റെയും ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. ഏപ്രില്‍ 22 ന് ഇരുവരും വിവാഹിതരാകും. വിഷ്ണു വിശാല്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ വലിയ കാത്തിരിപ്പില്‍ തന്നെയായിരുന്നു ആരാധകര്‍.

LIFE IS A JOURNEY....EMBRACE IT... HAVE FAITH AND TAKE THE LEAP.... Need all your love and support as always...#JWALAVISHED

Posted by Vishnu Vishal on Monday, April 12, 2021


വിഷ്ണുവിന്റെ ചിത്രം ആരണ്യയുടെ റിലീസിങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിനിടയിലായിരുന്നു ആദ്യമായി താരം ഇക്കാര്യം സ്ഥരീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു. ഇരുവരുടെയും പിറന്നാളുകള്‍ക്ക് സമ്മാനങ്ങൾ കൈമാറിയതും, പാര്‍ട്ടിയില്‍ പങ്കെടുത്തതുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി. ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾക്കും കുറവുണ്ടായിരുന്നില്ല.

2011 ല്‍ രഞ്ജിനി നടരാജുമായി വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അധിക നാള്‍ ആ ബന്ധം മുന്നോട്ട് പോയിരുന്നില്ല. തുടര്‍ന്ന് ഡിപ്രെഷനില്‍ കഴിഞ്ഞിരുന്ന നാളുകളിലായിരുന്നു വിഷ്ണു ജ്വാലയെ പരിചയപ്പെടുന്നത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകന്‍ ഉണ്ട്.