four-year-old-boy

അബുദാബി: ഗുരുതര രോഗം ബാധിച്ച നാലു വയസുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് അബുദാബി പൊലീസ്. ഇലക്ട്രിക് കാർ സ്വന്തമാക്കണമെന്നായിരുന്നു മുഹമ്മദ് അൽ ഹർമൗദി എന്ന കുട്ടിയുടെ ആഗ്രഹം. സമ്മാനം നൽകിയതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിൽ കുഞ്ഞിനെയുമിരുത്തി ഒരു റൈഡ് നടത്തുകയും ചെയ്തു.

അബുദാബി പൊലീസാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൊലീസ് തൊപ്പി ധരിച്ച് കാറിൽ സഞ്ചരിക്കുന്ന മുഹമ്മദാണ് വീഡിയോയിലുള്ളത്.ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ യുഎഇ മെയ്ക്ക് എ വിഷ് ഫൗണ്ടേഷനും അബുദാബി പൊലീസും സംയുക്തമായാണ് രംഗത്തെത്തിയത്.

#فيديو | #شرطة_أبوظبي ومؤسسة " أمنية " تسعدان طفلاً إماراتياً .@UAEMakeawish https://t.co/4oVNZSSXXw pic.twitter.com/cROzkaSkWM

— شرطة أبوظبي (@ADPoliceHQ) April 11, 2021

മേയ്ക്ക് എ വിഷ് ഫൗണ്ടേഷനും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മുഹമ്മദ് പൊലീസ് തൊപ്പി ധരിച്ച് തന്റെ കളിപ്പാട്ടങ്ങളായ തോക്കുകളുമായി കളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മേയ്ക്ക് എ വിഷ് ഫൗണ്ടേഷനെയും പൊലീസിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

View this post on Instagram

A post shared by Make A Wish Foundation® UAE (@makeawish_uae)