suresh-gopi

ജയരാജിന്റെ നവരസ സീരിസിലെ നാലാമത്തെ ചിത്രം അത്ഭുതം ഇന്ന് റിലീസിനെത്തും. സുരേഷ് ഗോപി, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ, കെ പി എ സി ലളിത തുടങ്ങിയവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമായ റൂട്ടിലൂടെയാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു.ദയാവധത്തിന് അനുമതി തേടുന്ന ഒരു മലയാളിയുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്.ഹോളിവുഡിലെ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച സിനിമയെന്ന റെക്കോർഡാണ് അത്ഭുതം നേടിയത്.രണ്ടു മണിക്കൂറും പതിനാലു മിനിറ്റിനുമാണ് ചിത്രം ചിത്രീകരിക്കാൻ എടുത്ത സമയം .