indian-open

ന്യൂഡൽഹി: ഒളിമ്പിക്ക് യോഗ്യതാ മത്സരം കൂടിയായ ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 11 മുതൽ 16 വരെ ഡൽഹിയിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ. ഡി. ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനമില്ല. ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിൻ പുരുഷ ലോക ഒന്നാം നമ്പർ താരം കെന്റഓ മൊമാട്ട എന്നിവരെല്ലാം പങ്കെെെടുക്കും. 114 വീതം പുരുഷ -വനിതാ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് 27 വനിതാ താരങ്ങളും 21 പുരുഷ താരങ്ങളും മാറ്രുരയ്ക്കാനിറങ്ങുന്നുണ്ട്.