kt-jaleel

മന്ത്രിസ്ഥാനം രാജിവച്ച കെ ടി ജലീലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സർക്കാരിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജിവച്ചതിനെ പരാമർശിച്ചായിരുന്നു പരിഹാസം. '4 മണിക്ക് സ്‌കൂൾ വിടുന്നതിനു മുൻപേ 3.55നു ഇറങ്ങി ഓടുന്നത് ബാൽ ജലീലിന്റെ ഒരുഹോബിയായിരുന്നു' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ പരാമർശം.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്ന കെ ടി ജലീൽ ഇന്ന് ഉച്ചയോടെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ലോകായുക്ത ഉത്തരവിനെതിരേയുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ധാർമികമായ വിഷയങ്ങൾ മുൻനിർത്തി രാജിവയ്ക്കുന്നു എന്നാണ് രാജിക്കത്തിൽ പറയുന്നത്.

4 മണിക്ക് സ്കൂൾ വിടുന്നതിനു മുൻപേ 3.55നു ഇറങ്ങി ഓടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നു 😁😁

Posted by Rahul Mamkootathil on Tuesday, 13 April 2021