mansoor

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാവ് സികെ പത്മനാഭനും സംഘവും. മൻസൂറിന്റെ കൊലപാതകത്തിലെ പ്രതികൾ സിപിഎമ്മുകാരായതിനാൽ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും സിബിഐ ആണ് കേസ് അന്വേഷിക്കേണ്ടതെന്നും അതിനാണ് പ്രസക്തിയുള്ളതെന്നും വീട് സന്ദർശിച്ച ശേഷം ബിജെപി നേതാവ് പ്രതികരിച്ചു.

ckpadmanabhan

സികെ പത്മനാഭൻ മൻസൂറിന്റെ പിതാവ് മുസ്തഫയോടും സഹോദരൻ മുഹ്‌സിനോടും സംസാരിച്ചു. അതേസമയം, മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലായിട്ടുണ്ട്. എലിക്കൊത്തന്റവിട ബിജേഷ് ആണ് കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ എഫ്‌ഐആറില്‍ പ്രതിപ്പട്ടികയിലുള്ളയാളല്ല. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ മന്‍സൂറിന് വധിക്കുന്നതിന് മുന്‍പ് ഒരുമിച്ച് കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

content highlight: bjp leader ck padmanabhan visits mansoors home in panoor kannur