
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 1162 പേർക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 779 പേർക്ക് രോഗം സ്ഥിരീകരിച്ച സ്ഥാനത്താണ് ഇന്ന് ആയിരത്തിനുമുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് 336 പേരാണ് എറണാകുളത്ത് രോഗമുക്തി നേടിയത്. 7,347 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉളളത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന മറ്റൊരു ജില്ല. 867 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ജില്ലയിൽ 1010 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയിൽ ഇന്ന് 409 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7895 പേരാണ് നിലവിൽ ചികിത്സയിൽ ഉളളത്. ഇന്ന് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാട് ജില്ലയിലാണ്. 199 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1666 പേർ നിലവിൽ ചികിത്സയിലുളള ജില്ലയിൽ 63 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 36 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. കണ്ണൂർ 9, തൃശൂർ 7, കാസർഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.