kaira

ദുബായ്: രണ്ട് മണിക്കൂറിനുള്ളിൽ ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരി കൈറ കൗ‌ർ വായിച്ച് തീർത്തത് 36 പുസ്തകങ്ങൾ. ഇതോടെ ലണ്ടൻ വേൾഡ് ബുക്ക് ഒഫ് റെക്കോഡ്‌സിലും, ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്‌സിലും കൈറ ഇടം നേടി. അമേരിക്കയിൽ ജനിച്ച കൈറ അബുദാബിയിലാണ് കുടുംബസമേതം ഇപ്പോൾ താമസിക്കുന്നത്.

4 വയസ് മുതൽ തന്നെ കൈറ വായനയിൽ താത്പര്യം കാണിച്ചിരുന്നു. ഒരു വർഷം കൊണ്ട് 200 പുസ്തങ്ങളാണ് ഈ മിടുക്കി വായിച്ചു തീർത്തത്. ഒരിക്കൽ വായിച്ച പുസ്തങ്ങള്‍ വീണ്ടും വായിക്കാനും കൈറയ്ക്ക് ഇഷ്ടമാണ്.

മുത്തച്ഛനിൽ നിന്നാണ് കൈറയ്ക്ക് പുസ്തങ്ങളോടും കഥകളോടും താത്പര്യം വന്നത്. അദ്ദേഹവും വായനപ്രിയനായിരുന്നു. അദ്ദേഹം ധാരാളം കഥകളും കൈറയ്ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു.

ആലിസ് ഇൻ വണ്ടര്‍ലാൻഡ്, സിൻഡ്രല്ല, ഷൂട്ടിംഗ് സ്റ്റാർ തുടങ്ങിയവയാണ് കൈറയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ.