തിരുവനന്തപുരം കേരള ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ- 2019 ന്റെ (എൻ.സി.എ ഒഴിവ്) മെറിറ്റ് ലിസ്റ്റ് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) പ്രസിദ്ധീകരിച്ചു.
വകുപ്പുതല പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം:2021 ജനുവരി വകുപ്പുതല പരീക്ഷയുടെ ഭാഗമായി 16, 19, 20, 21, 22 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി അധികൃതർ അറിയിച്ചു.
റിയൽ എസ്റ്റേറ്റ് അപ്പലേറ്റ്
ട്രൈബ്യൂണൽ അവധി
കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ മദ്ധ്യവേനലവധി ഏപ്രിൽ 26നു തുടങ്ങും. അവധിക്കുശേഷം മേയ് 24 ന് കേസുകൾ പരിഗണിക്കുമെന്നും ചെയർമാൻ ജസ്റ്റിസ് പി. ഉബൈദ് വാർത്താക്കുറിപ്പിൽ അറിയിച്ചു.