കൊച്ചി: വെറ്റ്റൻ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഇൻ കേരള സംഘടിപ്പിച്ച ഷബീന ജേക്കബ് ഐ.പി.എൽ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ വെറ്റ്റൻ വുമൺ ക്രിക്കറ്റ് ടീം ചാമ്പ്യൻമാരായി.
വിജയികൾക്ക് എസ്. ജെ. വിമൻസ് ഐ.പി.എൽ സീസൺ 2 ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. ഷീ ക്യാറ്റാണ് റണ്ണറപ്പായത്. പാർക്ക്വേ, കൊച്ചിയിൽ നടന്ന ടൂർണമെന്റ് കേരള ഹൈക്കോർട്ട് ജഡ്ജ് മേരി ജോസഫും മുൻ കേരള രഞ്ജിതാരം സന്തോഷ് കരുണാകരനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
കൊച്ചിയിലുള്ള എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിലെ കുട്ടികളുടെ പഠനത്തിന് വേണ്ടി തുക സംഭാവന ചെയ്തതാണ് ഈ ടൂർണമെന്റിലെ സവിശേഷത.