കൊച്ചി: ജോസ്‌കോ എം.ജി റോഡ് ഷോറൂമിൽ ആനിവേഴ്‌സറി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ലോകോത്തര ഡിസൈനുകളിലുള്ള ബ്രൈഡൽ സെറ്റുകൾ, കാഷ്വൽ, ഫെസ്‌റ്റിവൽ, ലൈറ്റ്‌വെയ്‌റ്റ് ഡയമണ്ട്, അൺകട്ട് ഡയമണ്ട് ആഭരണ ശ്രേണികളാണ് ഇതോടനുബന്ധിച്ച് അണിനിരത്തിയിരിക്കുന്നത്.

ഉപഭോക്താക്കൾക്കായി ഒട്ടേറെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങൾ, രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള ഡയമണ്ട് ആഭരണ പർ‌ച്ചേസുകൾക്കൊപ്പം ഡയമണ്ട് പെൻഡന്റ്, പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഗോൾഡ് കോയിൻ തുടങ്ങിയ സമ്മാനങ്ങൾ നേടാം.

പഴയ സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ 916 ബി.ഐ.എസ് ഹാൾമാർക്ക്ഡ് ഗോൾഡ്, സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റാനും അവസരമുണ്ട്. ഏപ്രിൽ 18 വരെയാണ് ഓഫർ. ജോസ്‌കോ എം.ജി റോഡ്, ലുലുമാൾ ഷോറൂമുകൾ ഞായറാഴ്‌ചകളിലും പ്രവർത്തിക്കും.