k-t-jaleel

തിരുവനന്തപുരം: ബന്ധുനിയമ വിവാദത്തിൽ കുടുങ്ങി രാജിവച്ച മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി. താൻ ചെയ്ത എല്ലാ കൊളളരുതായ്മകളെയും ന്യായീകരിക്കാൻ ഖുറാനെയും ഹദീസിനെയും കൂട്ടുപിടിച്ചയാളാണ് ജലീൽ. അദ്ദേഹം റമദാൻ മാസം ഒന്നിനുതന്നെ രാജിവച്ചത് യാദൃശ്ചികമല്ലെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.

kodikkunnil

'സത്യം ജയിച്ചു... എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാൻ ഖുറാനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുറാൻ ഇറങ്ങിയ റമദാൻ മാസം ഒന്നിന് തന്നെ രാജിവയ്‌ക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും. ഏവർകും റമദാൻ മുബാറക്..'-എന്നും കൊടിക്കുന്നിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇന്നാണ് ജലീൽ തന്റെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടി.കെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.