വർക്കല : ചെമ്മരുതി വരയക്കോണത്ത് 35 ലിറ്റർ കോടയും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും അനുബന്ധ സാധന സാമഗ്രികളും വർക്കല എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മരുതി കോവൂർ വരയക്കോണത്ത് എസ്.എസ്. ലാൻഡിൽ വിനോദി (50)നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിനോദിന്റെ വീടിനോടുചേർന്ന കുളിമുറിയാണ് ചാരായം വാറ്റുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്.
വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.എൽ. ശ്രീജിത്ത്, എം.ആർ. രതീഷ്, ആർ. രാഹുൽ, വനിതാസിവിൽ എക്സൈസ് ഓഫീസർ സ്മിത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.