മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ക്യാപ്ടൻ സെർജിയോ റാമോസിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളുള്ള അദ്ദേഹം ഐസൊലേഷനിലാണെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. മസിലിനേറ്റ പരിക്ക് മൂലം ഈ മാസം താരത്തിന് കളത്തിലിറങ്ങാനായിട്ടില്ല. കൊവിഡ് കൂടി ബാധിച്ചതോടെ ലിവർപൂളിനെതിരായ രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് പോരാട്ടമുൾപ്പെടെ റാമോസിന് നഷ്ടമാകും.
ജിൻസൺ പോസിറ്റീവ്
1500 മീറ്ററിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ മലയാളി താരം ജിൻസൺ ജോൺസണും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ബംഗളൂരുവിലെ സായി സെന്ററിലെ മുറിയിൽ ഐസൊലേഷനിലാണ്.ഇന്ത്യൻ നടത്ത താരം പ്രിയങ്ക ഗോസ്വാമി ഉൾപ്പെടെ ചില ഇന്ത്യൻ താരങ്ങൾക്കും പരിശീലകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.