റിയാദ്: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികൾക്ക് റംസാൻ ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടുന്നതിൽ രാജ്യം നടത്തിയ പരിശ്രമങ്ങൾ വിജയിച്ചെന്നും എല്ലാവരും ആരോഗ്യസുരക്ഷാ നടപടികൾ കർശനമായി പാലിക്കുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഗൾഫ് രാജ്യങ്ങളിലെല്ലാം തന്നെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാണ്.