പെരുമ്പാവൂർ: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ചിരുന്ന കാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലിൽ കത്തിനശിച്ചു. പെരുമ്പാവൂർ ആശ്രമം സ്‌കൂളിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആറ് സി.സി ടിവി കാമറകളും ഡി.വി.ആറും കേബിളുകളുമാണ് കത്തിനശിച്ചത്. തകരാർ പരിഹരിക്കാനുള്ള ശ്രമം അധികൃതർ തുടങ്ങി.