ipl

ചെന്നൈ: പതിവിന് വിപരീതമായി ബൗളർമാർ കളം നിറഞ്ഞ ഇന്നലത്തെ ഐ.പി.എൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസ് പത്ത് റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 152 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ അതേസമയം മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരാണ് കൈവിട്ട കളി മുബയ്ക്ക് തിരികെപ്പിടിച്ചു കൊടുത്തത്. ഈസീസണിൽ മുംബയുടെ ആദ്യ ജയമാണിത്. രാഹുൽ ചഹർ നാല് ഓവറിൽ 27 റൺസ് നൽകി മുംബയ്ക്കായി 4 വിക്കറ്ര് സ്വന്തമാക്കി. ട്രെൻഡ് ബൗൾട്ട് രണ്ടും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്രും വീഴ്ത്തി. നിതീഷ് റാണയും (57), ശുഭ്‌മാൻ ഗില്ലും (33) ഒന്നാം വിക്കറ്രിൽ 8.5 ഓവറിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് നൽകിയത്. ഗില്ലിനെ പൊള്ളാഡിന്റെ കൈയിൽ എത്തിച്ച് ചഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരു ഘട്ടത്തിൽ 12.5 ഓവറിൽ 104/3 എന്ന നിലയിലായിരുന്ന കൊൽക്കത്ത മുംബയുടെ ഡെത്ത് ബൗളിംഗിനു മുന്നിൽ കുടുങ്ങി കൈയിലിരുന്ന വിജയം കളയുകയായിരുന്നു. ക്യാപ്ടൻ മോർഗൻ (9), ഷാക്കിബ് അലി ഹസ്സൻ (9),ദിനേഷ് കാർത്തിക് (പുറത്താകാതെ 8), ആന്ദ്രേ റസ്സൽ (9), രാഹുൽ ത്രിപതി(5) തുടങ്ങിയ വമ്പനടിക്കാരെല്ലാം നിരാശപ്പെടുത്തി.

നേരത്തേ ഡെ​ത്ത് ​ഓ​വ​റി​ൽ​ ​അ​ഞ്ച് ​വി​ക്ക​റ്റു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​ക​രീ​ബി​യ​ൻ​ ​ആ​ൾ​ ​റൗ​ണ്ട​ർ​ ​ആ​ന്ദ്രേ​ ​റ​സ്സ​ലാ​ണ് ​വ​ലി​യ​ ​സ്കോ​റി​ലേ​ക്കു​ള്ള​ ​മും​ബ​യു​ടെ​ ​കു​തി​പ്പി​ന് ​ക​ടി​ഞ്ഞാ​ണി​ട്ട​ത്.​ 2​ ​ഓ​വ​റി​ൽ​ 15​ ​റ​ൺ​സ് ​മാ​ത്രം​ ​വി​ട്ടു​കൊ​ടു​ത്താ​ണ് ​റ​സ്സ​ലി​ന്റെ​ ​അ​ഞ്ച് ​വി​ക്ക​റ്റ് ​നേ​ട്ടം.​ ​പ​തി​നെ​ട്ടാം​ ​ഓ​വ​റി​ലാ​ണ് ​റ​സ്സ​ൽ​ ​പ​ന്തെ​റി​യാ​നെ​ത്തി​യ​ത്.​ ​ആ​ ​ഓ​വ​റി​ൽ​ ​കീ​റോ​ൺ​ ​പൊ​ള്ളാ​ഡി​ന്റേ​യും​ ​(5​),​ ​ക്രു​നാ​ൽ​ ​പാ​ണ്ഡ്യ​യു​ടേ​യും​ ​(15​)​ ​വി​ക്ക​റ്റെ​ടു​ത്ത​ ​റ​സ്സ​ൽ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​മാ​‌​ർ​ക്കോ​ ​ജാ​ൻ​സ​ൺ​ ​(0​),​ ​ജ​സ്‌പ്ര‌‌ീ​ത് ​ബും​റ​ ​(0​),​ ​രാ​ഹു​ൽ​ ​ച​ഹ​ർ​ ​(8​)​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ളാ​ണ് ​വീ​ഴ്ത്തി​യ​ത്.
36​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ ​ര​ണ്ട് ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 56​ ​റ​ൺ​സെ​ടു​ത്ത​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​ന്റേ​യും​ 32​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 43​ ​റ​ൺ​സെ​ടു​ത്ത​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യു​ടേ​യും​ ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ലാ​ണ് ​മും​ബ​യ് 150​ ​ക​ട​ന്ന​ത്.​ ​പാറ്റ് ​ക​മ്മി​ൻ​സ് ​ര​ണ്ട് ​വി​ക്ക​റ്റ് വീ​ഴ്ത്തി.

സൺറൈസേഴ്സ് - ആർ.സി.ബി

വിഷുദിനത്തിലെ ഐ.പി.എൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്രേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യ മത്സരത്തിൽ മുംബയിയെ രണ്ട് വിക്കറ്റിന് കീഴടക്കിയതിന്റെ ആത്മ വിശ്വാസത്തിലാണിറങ്ങുന്നത്.

സൺറൈസേഴ്സ് ആദ്യ മത്‌സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വഴങ്ങിയ തോൽവി മറക്കുന്ന പ്രകടനമാണ് ലക്ഷ്യം വയ്ക്കുന്നത്.