suv

കൊച്ചി: കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ സാമ്പത്തികവർഷം ആഭ്യന്തര വാഹന വിപണി കനത്ത വില്പന നഷ്‌ടം നേരിട്ടെങ്കിലും തളരാതെ മികച്ച നേട്ടം കൊയ്‌ത് എസ്.യു.വികൾ. 12 ശതമാനം വില്പന നേട്ടവുമായി 10 ലക്ഷത്തിലധികം എസ്.യു.വി യൂണിറ്റുകൾ 2020-21ൽ പുതുതായി ഇന്ത്യൻ നിരത്തിലെത്തി. ചെറുകാറുകളുടെ വില്പന ഒമ്പത് ശതമാനം ഇടിഞ്ഞിരുന്നു. മോട്ടോർസൈക്കിളുകൾ 11 ശതമാനം, സ്‌കൂട്ടറുകൾ 20 ശതമാനം, വാണിജ്യ വാഹനങ്ങൾ 21 ശതമാനം, ത്രീവീലറുകൾ 66 ശതമാനം എന്നിങ്ങനെയും നഷ്‌ടം നേരിട്ടു. കഴിഞ്ഞവർഷത്തെ മൊത്തം ആഭ്യന്തര വില്പന നഷ്‌ടം 14 ശതമാനമാണ്; കയറ്റുമതി 14 ശതമാനം ഇടിഞ്ഞു.