ചെന്നൈ: ഐപിഎൽ 14ാം സീസണിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബയോട് പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ 10 റൺസിനാണ് മുംബയ് ഇന്ത്യൻസ് വിജയം കൈപ്പിടിയിലൊതുക്കിയത്. മുംബയ് ഉയർത്തിയ 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ ബാറ്റിംഗ് നിരയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രമേ നേടാനായുളളു. 47 ബോളിൽ 57 റൺസെടുത്ത നിതീഷ് റാണയാണ് കൊൽക്കത്ത ബാറ്റിംഗ് നിരയിലെ ടോപ്പ് സ്‌കോറർ. മുംബയ്ക്ക് വേണ്ടി രാഹുൽ ചഹാർ നാലു വിക്കറ്റ് നേടിയപ്പോൾ ട്രെന്റ് ബൗൾട്ട് രണ്ട് വിക്കറ്റും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി.