വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച യുവ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ആദ്യത്തെ സപോർട്സ് കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. പോർഷെയുടെ കെയ്മാനാണ് താരം സ്വന്തമാക്കിയത്. തന്റെ പുതിയ വാഹനത്തോടൊപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ഹരീഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 3436 സിസി ടർബോചാർജ്ഡ് ഡയറക്ട് ഫ്യുവൽ ഇഞ്ചക്ഷൻ പെട്രോൾ എൻജിനാണ് കരുത്തു പകരുന്നത്. 325 പിഎസ് കരുത്തും 370 പിഎസ് ടോർക്കും ഈ എൻജിൻ നിൽകും. 283 കിലോമീറ്റർപർഹവർ ആണ് ടോപ്പ് സ്പീഡ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5 സെക്കന്റ് സമയം മാത്രം മതി ഈ സപോർട്സ് കാറിന്.