സ്ത്രീകൾക്ക് ഭീഷണി ഉയർത്തുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. അതിനാൽ ഇന്ന് സ്ത്രീകൾ ഈ രോഗത്തെ പ്രതിരോധിക്കാൻ തീവ്ര പരിശ്രമത്തിലുമാണ്. ദൈനംദിന ജീവിതശൈലികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ സ്തനാർബുദ സാദ്ധ്യത കുറയ്ക്കാം. മദ്യപാനവും പുകവലിയും ഒഴിവാക്കുക.
സിട്രസ് കണ്ടന്റ് അടങ്ങിയ പഴങ്ങളും ഇലക്കറികളും ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിൽ സ്‌തന പരിശോധനകൾ അനിവാര്യമാണ്. ശരീരഭാരം ആരോഗ്യകരമായി നിലനിറുത്തൽ, പോഷകാംശമുള്ള ആഹാരം, നിത്യവും വ്യായാമം എന്നിവയിലൂടെ സ്തനാർബുദ സാദ്ധ്യതകൾ കുറയ്ക്കാൻ സഹായിക്കും. 35 വയസിനു ശേഷം ഗർഭനിരോധന ഗുളികകൾ ഒഴിവാക്കുക. നിശ്ചിത കാലത്തേക്കുള്ള മുലയൂട്ടലും സ്തനാർബുദം തടയാൻ നല്ലൊരു പരിഹാരമാണ്.