strong-room

കൊച്ചി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ബാലറ്റ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിലെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കനത്ത ഇടിമിന്നലിൽ കത്തിനശിച്ചു. പെരുമ്പാവൂർ ആശ്രമം സ്‌കൂളിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആറ് സി സി ടി വി ക്യാമറകളും ഡി വി ആറും കേബിളുകളുമാണ് കത്തിനശിച്ചത്. തകരാർ പരിഹരിക്കാനുളള ശ്രമം നടക്കുന്നതായാണ് അധികൃതർ പറയുന്നത്.

സംസ്ഥാനത്ത് ഈ മാസം പതിനേഴാം തീയതി വരെ ഇടി മിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് നാല് പേരാണ് മരിച്ചത്. മലപ്പുറത്ത് രണ്ട് പേരും കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നായി രണ്ട് പേരുമാണ് മരിച്ചത്.