pinarayi

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് നെഗറ്റീവായി. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

അഞ്ചു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ വീണക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.