ottu

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മലയാളം-തമിഴ് ചിത്രം ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുടുമ കെട്ടി വേറിട്ട ​ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററിൽ കാണാനാവുന്നത്. തമിഴകത്തെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് അണിയറ പ്രവർത്തകർ ചിത്രം പരിചയപ്പെടുത്തുന്നത്.

Wishing everyone a Happy & Safe
🌾🌼🌼VISHU🌼🌼🌾
Here is the first look of our bilingual movie “OTTU” titled “RENDAGAM” in...

Posted by Kunchacko Boban on Tuesday, April 13, 2021

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ടി പി ഫെല്ലിനിയാണ് സംവിധാനം. ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ് സജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.