തിരുവനന്തപുരം: ലോ അക്കാദമി ഡയറക്‌ടറും സ്ഥാപകനുമായ കോലിയക്കോട് നാരായണൻ നായർ (ഡോ എൻ നാരായണൻ നായർ) അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട് നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ്.
കേരള സർവകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ പി എച്ച് ഡി ലഭിച്ചയാളാണ് നാരായണൻ നായർ. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഐ എ എഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. രാജ് നാരായണൻ, ലക്ഷ്‌മി നായർ (ലോ അക്കാദമി മുൻ പ്രിൻസിപ്പൾ) നാഗരാജ് നാരായണൻ (കേരള ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ)എന്നിവരാണ് മക്കൾ.