ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും ഹർഷവർദ്ധൻ പറഞ്ഞു. . വാക്സീൻ ക്ഷാമം പരിഹരിക്കാൻ വിദേശ വാക്സിൻ ഉപയോഗ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപയോഗ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്‌പാദനം വെട്ടിക്കുറച്ചതുകൊണാണ് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. ഈ സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും റെംഡെസിവിറിന്റെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.