രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇതി ന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിദേശവാക്സിനുകൾക്ക് കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു. നിലവിൽ കൊവിഷീൽഡും കൊവാക്സിനുമാണ് ഇന്ത്യയിൽ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്സിനുകൾ. വാക്സിൻ സ്വീകരിച്ച ശേഷം എന്തെല്ലാം ചെയ്യാം, ചെയ്തുകൂടാ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. വാക്സിൻ എടുത്ത ശേഷം മദ്യപിക്കാൻ പാടില്ല എന്ന് ഡോക്ടർമാരുടെ നിർദ്ദേശമുണ്ട്. വാക്സിനെടുത്ത ശേഷം ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നത്.
ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ രണ്ടാമത്തെ ഡോസ് ലഭിച്ച ശേഷം പുരുഷന്മാരും സ്ത്രീകളും സ്വീകരിക്കേണ്ട ചില കാര്യങ്ങളെത്തുറിച്ച് ആരോഗ്യവിദഗ്ദ്ധർ പറയുന്നതിങ്ങനെ.
പുരുഷന്മാരും സ്ത്രീകളും വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നു. വാക്സിനിൽ ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോ എന്നും ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ അവ പുരുഷനെയും സ്ത്രീയെയും ബാധിക്കുമോ എന്നുംഇപ്പോൾ പറയാൻ കഴിയില്ല വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എല്ലായ്‌പ്പോഴും സാധ്യമല്ലായിരിക്കാം, 'ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ മേധാവി ഡോ. ദീപക് വർമ്മ പറഞ്ഞു നിലവിലെ സാഹചര്യത്തിൽ പ്രതിരോധമാണ് ഏറ്റവും മികച്ച സുരക്ഷ' രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം കുറഞ്ഞത് 2 മുതൽ 3 ആഴ്ച വരെ കോണ്ടം പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ശാരീരിക ബന്ധതിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങൾ സമ്പർക്കം പുലർത്തുന്നതിനാലാണിത്
'വാക്സിനുകൾ ശരീരത്തിൽ എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാത്തും എന്ന് വ്യക്തതയില്ലാത്തതിനാൽ കോണ്ടം ഉപയോഗിച്ചുള്ള ലൈംഗികബന്ധമാണ് ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ പ്രതിരോധം