blast

കണ്ണൂർ: കതിരൂരിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്. ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

കതിരൂർ നാലാംമൈലിലാണ് സ്‌ഫോടനം നടന്നത്. നിജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. നിജേഷ് സിപിഎം പ്രവർത്തകനാണെന്നാണ് ലഭിക്കുന്ന വിവരം.