അലി അക്ബർ സംവിധാനം ചെയ്ത '1921 പുഴ മുതൽ പുഴ വരെ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അലി അക്‌ബർ തന്നെയാണ് ട്രെയിലർ പങ്കുവച്ചത്. തലൈവാസൽ വിജയ‌് ആണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്. ചിത്രത്തിന്റെ നിർമാണത്തിനായി വിഷുകൈനീട്ടം അഭ്യർത്ഥിച്ച തനിക്ക് പണം ലഭിച്ചതായും അലി അക്ബർ പറഞ്ഞു. ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വയനാട്ടിൽ നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രെയിലർ രൂപത്തിൽ പുറത്തിറക്കിയത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യൂവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിർമാണം നിർവഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മമധർമ്മക്ക് ഒരു കോടിക്ക് മുകളിൽ രൂപയാണ് ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി ലഭിച്ചത്.