kids-corner

ഭുവനേശ്വർ: ഒഡിഷയിലെ ആശുപത്രിയിൽ ശരീരം ഒട്ടിച്ചേർന്ന നിലയിൽ ഇരട്ട പെൺകുട്ടികൾ ജനിച്ചു. ഇരട്ടകൾക്ക് രണ്ട് തലയും മൂന്ന് കൈകളുമാണുളളത്. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇങ്ങനെയൊരു കുഞ്ഞ് പിറന്നത്. ഇവരെ പിന്നീട് കൂടുതൽ ചികിത്സയ്‌ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി.ഇത്തരം ശിശുക്കൾ ഈ അവസ്ഥയെ അതിജീവിച്ച് സാധാരണ ജീവിതം നയിക്കാൻ വളരെ കുറഞ്ഞ സാദ്ധ്യതയേ ഉളളൂ.

Odisha: A woman give birth to conjoined twins -- two girls -- having two heads and three hands at a private hospital in Kanigaon, Kendrapara district on Sunday. The twins were later shifted to Shishu Bhawan in Cuttack as their health deteriorated. pic.twitter.com/d07rR2x61d

— ANI (@ANI) April 12, 2021

ജനിക്കുമ്പോൾ തന്നെ നെഞ്ചിന്റെയും വയറിന്റെയും ഭാഗം ഒട്ടിച്ചേർന്ന നിലയിൽ ആയിരുന്നു. ഗർഭപാത്രത്തിനുളളിലെ ഗർഭസ്ഥ ശിശു കൃത്യമായി വളരാത്തതാണ് ഈ അവസ്ഥയ്‌ക്ക് കാരണം. പത്തുലക്ഷത്തിൽ ഒന്ന് എന്ന തോതിൽ ഈ അവസ്ഥ ഉണ്ടാകാറുണ്ടെന്ന് പ്രദേശത്തെ ഒരു ശിശുരോഗവിദഗ്ദ്ധനായ ഡോ ദേബാശിഷ് സാഹൂ പറഞ്ഞു.