സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചയിൽ നിറയുകയാണ് ദിലീഷ് പോത്തൻ ചിത്രം ജോജി. ഹഹദ് ഫാസിൽ അടക്കമുള്ള ജോജിയിലെ ഓരോ കഥാപാത്രത്തെയും തങ്ങൾക്കിണങ്ങും വിധം നിരൂപകർ വിലയിരുത്തുകയാണ്. അപ്പോൾ കഥാപാത്രം തന്നെ ഒരു വിലയിരുത്തൽ നടത്തിയാലോ? ചിത്രത്തിൽ ജോമാൻ ആയി എത്തിയ ബാബുരാജാണ് കുറിപ്പ്.
ഫേസ്ബുക്ക് പോസ്‌റ്റിങ്ങനെ-
'ബിൻസി ...പനചെൽ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ, വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ്. ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി, എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി. എന്റെ അനിയൻ പാവമാണ്, മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ....'
ബിൻസി ...പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ...
Posted by Baburaj on Wednesday, 14 April 2021