containment-zones

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോർപ്പറേഷനു കീഴിലെ വട്ടിയൂർക്കാവ്, ചെട്ടിവിളാകം, കിനാവൂർ, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാർ, കരിക്കകം (വായനശാല ജംഗ്ഷൻ മുതൽ തരവിളാകം വരെയും കരിക്കകം ഹൈസ്‌കൂൾ മുതൽ പുന്നയ്ക്കാ തോപ്പ് വരെയും കരിക്കകം ഹൈസ്‌കൂൾ മുതൽ മതിൽ മുക്ക് വരെയും), കടകംപള്ളി (വലിയ ഉദേശ്വരം ക്ഷേത്രം മുതൽ ചാത്തൻപാറ മെയിൻ റോഡ് വരെയും വി.യു.ആർ.വി.എ മെയിൻ റോഡ് മുതൽ മുകക്കാട് ലെയിൻ വരെയും) കണ്ടെയിൻമെന്റ് സോണായിരിക്കും.

വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂർ, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിൻകുന്ന്, കൊച്ചല്ലുമൂട്, ഉളിയൻകോട്, പഴവിള എന്നീ പ്രദേശങ്ങളെയും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൾ ബന്ധപ്പെട്ട താലൂക്കുകളിലെ ഇൻസിഡന്റ് കമാൻഡർമാരും തഹസിൽദാർമാരും പ്രത്യേക നിരീക്ഷണം നടത്തും.