weather

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്കും കാ‌റ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരുന്ന 24 മണിക്കൂറിനിടെ ഒറ്റ‌പ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 64.5 മില്ലീമീ‌റ്റർ മുതൽ 115.5 മില്ലീമീ‌ററർ വരെയുള‌ള ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും 30 മുതൽ 40 കിലോമീ‌റ്റർ വേഗതയിൽ വീശിയടിക്കുന്ന കാ‌റ്റും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.