ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളുടെ സ്വന്തമായിരുന്നു ബജാജിന്റെ ചേതക് സ്‌കൂട്ടർ. 'ഹമാരാ ബജാജ്' എന്ന പരസ്യ വാചകം 80കളിലും 90കളിലും ഓരോ ഇന്ത്യക്കാരനും പ്രിയമായിരുന്നു. പിന്നീട് സ്‌കൂട്ടറിന്റെ വിൽപന അവസാനിപ്പിച്ച കമ്പനി ഇപ്പോഴിതാ ഇലക്‌ട്രിക് ചേതകുമായി തിരികെ രംഗത്തെത്തിയിരിക്കുകയാണ്.
2000 രൂപ അഡ്വാൻസായി നൽകി കമ്പനി വെബ്‌സൈറ്റിലൂടെ വൈദ്യുത 'ചേതക്' ബുക്ക് ചെയ്യാം. ക്യാൻസലേഷനും ലളിതമായ നടപടി ക്രമമേയുളളു. ബുക്കിംഗ് റദ്ദാക്കിയാലും . രാജ്യത്തെ 18 ഡീലർഷിപ്പുകൾ മുഖാന്തിരം കഴിഞ്ഞ ഡിസംബർ മുതൽ കമ്പനി ഇ 'ചേതക്ക്' വിൽക്കുന്നുണ്ട്. ബംഗളൂരുവിൽ 13, പൂനെയിൽ അഞ്ച് എന്നിങ്ങനെയാണ് ഡീലർഷിപ്പുകൾ.
യൂറോപ്പിൽ വിപണി ലക്ഷ്യമിട്ട് സൃഷ്‌ടിച്ച ഡിസൈൻ കമ്പനി കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയൻ ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓഫീസിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 2029 നവംബർ വരെയാണ് ഈ ഡിസൈനിന് പകർപ്പവകാശമുളളത്.
രണ്ടാംവരവിൽ ഇലക്‌ട്രിക് ആയി മാറിയ ചേതകിന്റെ മോട്ടോറിന് സ്ഥിരതയോടെ 3.8 കിലോവാട്ട് അവർ കരുത്തും പരമാവധി സൃഷ്‌ടിക്കാനൊക്കുന്ന കരുത്ത് 4.1മാണ്.ഓട്ടമേറ്റഡ് ട്രാൻസ്‌മിഷനിലൂടെ മോട്ടോർ കരുത്ത് പിൻചക്രത്തിലെത്തും.മൂന്ന് കിലോവാട്ട് ബാറ്ററി മുഴുവൻ ചാർജ് ചെയ്‌താൽ ഇക്കോമോഡിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററുമാണ് ഓടുക.