ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പു കറിവേപ്പില അരച്ചതു കഴിക്കുന്നത് പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദമാണ്. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്ക്കും. ചർമത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ചവച്ചരയ്ക്കുന്നത് ദന്തസംരക്ഷണത്തിന് നല്ലതാണ്. പൈൽസ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കും. കറിവേപ്പിലകുരു ചെറുങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അര മണിക്കൂറിന് ശേഷം കുളിക്കുക. പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. കറിവേപ്പിലയും മഞ്ഞൾപ്പൊടിയും കൂടി അരച്ച് കരിക്കിൻ വെള്ളത്തിൽ പ്രഭാതത്തിൽ കഴിക്കുന്നത് തൊലിപ്പുറമെയുണ്ടാകുന്ന എല്ലാവിധ കുരുക്കളെയും ശമിപ്പിക്കും. കണ്ണുകളുടെ ആരോഗ്യത്തിന് കറിവേപ്പില ഉത്തമമാണ്. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായും ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുള്ള പ്രതിവിധിയായും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രയോജനപ്രദമാണ്. അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ഇത് സഹായിക്കും.