sex

കിടപ്പറയിലെ പെർഫോമൻസിൽ അല്പമെങ്കിലും പിന്നാേട്ടുപോകുന്നത് പുരുഷന്മാർക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണ്. പക്ഷേ, പ്രായം ഏറുന്തോറും പെർഫോമൻസിന്റെ കാര്യത്തിലെ പിന്നാക്കംപോക്ക് സ്വാഭാവികം. എന്നാൽ ഈ പ്രശ്നം മറികടക്കാൻ അധികം പണച്ചെലവില്ലാത്ത കിടിലനൊരു വഴിയുണ്ട്. മീനെണ്ണ പ്രയോഗം. മീനെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നവർ കിടപ്പറയിൽ എപ്പോഴും പുലിയായിരിക്കും മാത്രമല്ല നാൾക്കുനാൾ ഇവരുടെ ലൈംഗികശക്തി കൂടുകയും ചെയ്യും. അടുത്തിടെ ഡെന്മാർക്കിൽ നടത്തിയ ഒരു പഠനത്തിലാണ് മീനെണ്ണയുടെ അത്ഭുത ശക്തി വെളിപ്പെട്ടത്. 1679 യുവാക്കളെയാണ് പഠനവിധേയമാക്കിയത്. അറുപതുദിവസം പതിവായി മീൻഗുളിക ഉപയോഗിച്ചവരിലാണ് അത്ഭുതശക്തി ദർശിക്കാനായത്.

മീൻ ഗുളികകൾ പതിവായി കഴിച്ച പുരുഷന്മാരിൽ ലൈംഗിക ശക്തി വർദ്ധി​ക്കുന്നതിനൊപ്പം അവരിലെ ശുക്ളത്തിന്റെ അളവും കൂടും. ഒപ്പം ബീജത്തിന്റെ അളവും . മീൻഗുളിക സ്ഥിരമാക്കിയവരിലെ ബീജത്തിന്റെ അളവ് 184 മില്യനാണ്. അല്ലാത്തവരെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. അതിനാൽ പ്രത്യു‌ത്പാദന ശേഷിയുടെ കാര്യത്തിലും ഇവർ മുന്നിൽ തന്നെയായിരിക്കും.

മീനെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുപോലുള്ള ചില ഘടകങ്ങളാണ് ഇതിനുപിന്നിലെ പ്രധാനകാരണം.എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഷീന ലൂയിസ് പറയുന്നു. 30ശതമാനം ഒമേഗ ഫാറ്റി ഓയിൽ, 70 ശതമാനം മറ്റുപോഷകങ്ങൾ എന്നിവയാണ് മീനെണ്ണയിൽ ഉള്ളത്. ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ഹൃദ്രോഗം വരാനുള്ള സാധ്യതയും മീനെണ്ണയുടെ ഉപയോഗം കുറയ്ക്കുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടൽ ക്യാൻസർ തുടങ്ങിയവയെയും മീനെണ്ണ ഫലപ്രദമായി തടയും.