നല്ല ഉറക്കത്തിന് ആദ്യം വേണ്ടത് വൃത്തിയുള്ള കിടപ്പുമുറിയാണ്. ആവശ്യമില്ലാത്തതൊന്നും കിടപ്പുമുറിയിൽ പാടില്ല. മുറി മാത്രമല്ല ബെഡ്ഷീറ്റും തലയണയുമൊക്കെ വൃത്തിയുള്ളതായിരിക്കണം. ആഴ്ചയിലൊരിക്കൽ അവ മാറ്റി വിരിക്കണം. കിടപ്പുമുറി കിടക്കാനുള്ളത് മാത്രമായിരിക്കണം, അവിടെയിരുന്ന് ജോലി ചെയ്യുന്നത് മടുപ്പ് ഉളവാക്കും. ജോലി ചെയ്ത് തീർത്ത ശേഷം ഉറങ്ങാനുള്ള സമയം ആകുമ്പോൾ മാത്രം കിടപ്പുമുറിയിലെത്തുന്നതാണ് നല്ലത്. രാത്രിയിൽ മിതമായ ഭക്ഷണമാണ് ഉറക്കത്തിന് നല്ലത്. അമിതമായി ഭക്ഷണം കഴിക്കരുത്. മാത്രമല്ല ഉറങ്ങുന്നതിനു രണ്ട് മണിക്കൂർ മുമ്പായി ഭക്ഷണം കഴിച്ചിരിക്കണം. മുറിയിൽ നേരിയ വെളിച്ചം മാത്രം മതി. എല്ലാ ബൾബുകളും പ്രകാശിപ്പിച്ച് ഉറങ്ങാൻ കിടക്കരുത്. അതുപോലെ, ചൂടുപാലും ചൂടുവെള്ളവും കുടിക്കുന്നതും നല്ലതാണ്. നേർത്ത സംഗീതം മുറിയിലുള്ളതും ഉറങ്ങാൻ സഹായിക്കുന്ന വിദ്യകളിലൊന്നാണ്.