മേക്കപ്പിന് മുമ്പ് കണ്ണാടിയിൽ സ്വന്തം മുഖം ഒന്നു വിലയിരുത്തി നോക്കണം. ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് പുരികമാണെങ്കിൽ അതിനെ വേണം ഏറ്റവും ഭംഗിയുള്ളതാക്കാൻ. മേക്കപ്പിന് മുമ്പ് ഐസ് ക്യൂബ് കൊണ്ട് മുഖം മസാജ് ചെയ്യുന്നത് നല്ലതാണ്. അടുത്തപടി ഐ മേക്കപ്പാണ്. കാജലോ ഐ പെൻസിലോ കൊണ്ടു കണ്ണെഴുതുക. കൺപോളയ്ക്കു മുകളിൽ ഐലൈനറെഴുതാം. മസ്കാര ബ്രഷ് കൊണ്ടു മുകളിലെ കൺപീലി ബ്രഷ് ചെയ്യണം അടുത്തതായി. അതിന് ശേഷം കവിളെല്ലിന്റെ ഭാഗത്തു നേർമയായി ബ്ലഷിടുക. ചുണ്ടിൽ ലിപ്ബാം പുരട്ടാൻ മറക്കരുത്. ലിപ് പെൻസിൽ കൊണ്ട് ഔട്ട്ലൈൻ വരച്ച ശേഷം മതി ലിപ്സ്റ്റിക്കിടാൻ. കൈകാലുകളിൽ ഹാൻഡ് ആൻഡ് ബോഡി ലോഷൻ പുരട്ടുന്നതും നല്ലതാണ്. ഉപ്പൂറ്റിയിൽ ക്രീം പുരട്ടി മസാജ് ചെയ്താൽ വിണ്ടുകീറൽ തടയാം. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ചർമ്മത്തിന് പ്രായം തോന്നിപ്പിക്കും. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നത് ഏറ്റവും ആദ്യം പാലിക്കേണ്ട ബ്യൂട്ടി സീക്രട്ട് ആണ്. മോയ്സ്ചറൈസിംഗ് ക്രീം, ഫൗണ്ടേഷൻ, കോംപാക്ട് പൗഡർ ,ഐ ലൈനർ, ഐ പെൻസിൽ, ഐ ജെൽ, മസ്കാര, ലിപ് ബാം, ലിപ്സ്റ്റിക്, ലിപ് ഗ്ലോസ് ഇവ നിങ്ങളുടെ മേക്കപ്പിൽ കിറ്റിൽ ഉണ്ടെങ്കിൽ ഓഫീസ് മേക്കപ്പ് ആയിക്കോട്ടെ പാർട്ടി മേക്കപ്പായിക്കോട്ടെ ഏതാണെങ്കിലും നിങ്ങൾക്ക് തിളങ്ങാം.