പലരുടെയും പരാതിയാണ് പൊണ്ണത്തടി. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ തടി നിയന്ത്രണവിധേയമാക്കാം. യാതൊരു ക്രമീകരണങ്ങളുമില്ലാത്ത ആഹാരരീതി തന്നെയാണ് അമിതമായ തടിക്ക് കാരണം. ഭക്ഷണശീലത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വഴി ആരോഗ്യം സ്വന്തമാക്കാൻ സാധിക്കും.
തടി കുറയണമെന്ന് ആഗ്രഹിക്കുന്നവർ ഇലക്കറികൾ, പച്ചക്കറികൾ, ചേമ്പ്, താള് ഇവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. അതേ പോലെ മസാല അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇതോടൊപ്പം ധാരാളം വെള്ളവും കുടിക്കണം. മത്സ്യവും മാംസവും വറുത്തു കഴിക്കാതെ കറി വച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. അരിയാഹാരം കുറയ്ക്കണം. ഒപ്പം കൃത്യമായ വ്യായാമവും പിന്തുടരേണ്ടതുണ്ട്. ആഹാരവും വ്യായാമവും പോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഉറക്കം. കൃത്യസമയത്തുള്ള ഉറക്കം ശരീരത്തിന് ഏറെ ഗുണകരമാണ്.