കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്നലെ കുറച്ചത്. തിരുവനന്തപുരത്ത് വില പെട്രോളിന് 92.28 രൂപയായി; ഡീസലിന് 86.75 രൂപ. ഇതിനുമുമ്പ് വില കുറച്ചത് മാർച്ച് 30നാണ്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 21 പൈസയും കുറച്ചിരുന്നു.