ലക്നൗ: യു.പി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണവുമായി കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്നും മറ്റേതെങ്കിലും പാർട്ടിയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ബി.കെ.യു അഭ്യർത്ഥിച്ചു. ഇന്നലെയാണ് യു.പിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കർഷക സംഘടന പ്രതിനിധികളെത്തി ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.