aa

മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നട റീമേക്ക് ഒരുങ്ങുന്നു. രവിചന്ദ്രൻ നായകനാവുന്ന ചിത്രം പി. വാസു സംവിധാനം ചെയ്യുന്നു. ദൃശ്യം 2 എന്നാണ് പേര്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. ചിത്രീകരണം ഈ മാസം ആരംഭിക്കും. നവ്യനായരാണ് ചിത്രത്തിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് അതേ വേഷത്തിൽ തന്നെ എത്തുന്നു. സിദ്ധിഖ് അവതരിപ്പിച്ച പ്രഭാകർ എന്ന കഥാപാത്രമായി പ്രഭു എത്തുന്നു. മുരളി ഗോപിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ല.