മഡ്ഗാവ്: ഇന്ത്യൻ ക്ളബ് ബെംഗളൂരു എഫ്.സി എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് നേപ്പാളി ക്ലബ്ബായ ത്രിഭുവൻ ആർമി എഫ്.സിയെ തകർത്ത് എ.എഫ്.സി കപ്പ് ഫുട്‌ബാളിന്റെ പ്ലേ ഓഫിൽ കടന്നു.
മാർക്കോ പെസായോലി പരിശീലകനായി സ്ഥാനമേറ്റതിനുശേഷമുള്ള ആദ്യ പ്രധാന മത്സരത്തിലായിരുന്നു ബെംഗളുരുവിന്റെ ഉജ്ജ്വല വിജയം.
ബെംഗളൂരുവിനായി രാഹുൽ ഭേക്കേ, ക്ലെയ്റ്റൺ സിൽവ എന്നിവർ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ശേഷിച്ച ഗോൾ കൊവിഡ് കടന്നെത്തിയ നായകൻ സുനിൽ ഛേത്രി സ്വന്തമാക്കി.
ബെംഗളൂരു എഫ്.സിയ്ക്കായി ഗ്യാബോൺ താരം റോൻഡു മുസാവു കിംഗ് ഈ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്.സി ബംഗ്ലാദേശ് ക്ലബ്ബായ അബനി ധാക്ക ലിമിറ്റഡിനേയോ മാലിദ്വീപ് ക്ലബ്ബായ ക്ലബ് ഈഗിൾസിനെയോ നേരിടും.